HAPPY NEW YEAR TO ALL

January 6, 2012

ഗ്രാമം ..




കേദാര ഭൂവിലുറയ്ക്കാത്ത  ചുവടുമായ്
ചാഞ്ചാടിയാടുന്ന  തൈത്തെന്നലെ
നിന്നിലാടുന്ന കല്പവൃക്ഷങ്ങള്‍ തന്‍
ഇളനീര്‍ കുടത്തിലെ മാധുര്യമേറുമാ തേന്‍തുള്ളി
എന്നിലങ്ങുറിടുമ്പോള്‍   എന്റെ ഗ്രാമമെന്‍
സ്വപ്ന സാമ്രാജ്യമാകും !
പുഴയും , പുഴ തന്‍ അലയൊലിയും
വിശുദ്ധ പ്രണയത്തിന്‍ സാക്ഷിയായ്  
തീര്‍ന്നിടുമ്പോള്‍
ഇളം കാറ്റില്‍ അലിയുന്ന രാഗങ്ങളും
ഓര്‍മിപ്പിക്കുന്നതെന്റെ ബാല്യ കാലത്തെ !

August 6, 2011

തനിച്ച്



ഞാന്‍ നിന്നെയും കാത്തു
ഈ കിളിവാതിലിനരികെ നിശബ്ദയാവുന്നു
വിരഹത്തിന്‍ ഈരടികളുമായ്
 ഒരു കിളി പെണ്ണ് പറന്നകലുമ്പോള്‍
ഞാന്‍ ഓര്‍ക്കുന്നു നീ ഇന്നും തനിച്ച്
എന്റെ നെറ്റിയില്‍ ഋതു - 
സന്ധ്യയുടെ  കുങ്കുമ പൊട്ടലിയുന്നു
നമ്മുടെ മൌനസംഗീതത്തിലെപ്പോഴും 
വിരഹത്തിന്‍ തിരയടി 
ഈ രാവില്‍ നിന്റെ സൌരഭ്യം 
മഴയായ് ഊര്‍ന്നു വീഴുമ്പോള്‍ 
ഞാന്‍ അറിയുന്നു നീ ഇന്നും തനിച്ച് 
ഈ രാവു നമ്മുടെ സ്വപ്നങ്ങള്‍ക്ക് 
പൊന്‍ തൂവാല തുന്നട്ടെ 
സ്വപ്നങ്ങള്‍ക്ക്  മഴയുടെ വായ്താരി
എന്റെ ഓര്‍മയുടെ മുകുളങ്ങളില്‍ 
നിന്റെ ഹൃദയത്തിന്‍ തുടിപ്പുയരുമ്പോള്‍ 
ഞാനറിയുന്നു നീ ഇന്നും തനിച്ച്




  

July 30, 2011

ഏകാന്തത





ഒറ്റയ്ക്കിരിപ്പിന്‍ യോഗം 
ഒരു പഞ്ഞിതരി തന്‍ പൊങ്ങിപ്പറക്കല്‍
ഒരില്ലാതാകല്‍ ! 
തോല്‍  കിടക്കും മണല്‍ പരപ്പിലെന്നപോല്‍ 
നീങ്ങാനും വയ്യ ,നില്‍ക്കാനും 
തുടിക്കുന്നു പ്രാണന്‍ എന്തിനായി ?
ചൂണ്ടു വിരലുകള്‍ , ചുളു നെറ്റികള്‍ 
ചിരി വായകള്‍ എന്റെ നേര്‍ക്ക്‌ 
മുഖ പേശികളിലെ  വെറുപ്പുമിറുക്കവും
പുറപ്പെടാത്ത വാക്കുകളും എന്റെ നേര്‍ക്ക്‌ 
തോടിനുള്ളില്‍ വലിയാന്‍ 
ആഴിയില്‍ ആഴുവാന്‍ വയ്യാതെ 
നില്‍ക്കേണ്ടി വരുന്നു . ഹോ !
തിരിഞ്ഞോടുന്നു പിന്നെ 
നാടും ,നഗരവും കടന്നു 
മഞ്ഞു  മാമലയെ നോക്കി 
വെള്ളി മേഘങ്ങളേ നോക്കി 
ഏകാന്തതയില്‍ അലിയുമ്പോള്‍ 
കേള്‍ക്കുന്നു കാലന്റെ  കാലൊച്ച  !!! 

........................................

July 29, 2011

യാത്ര




ഞാന്‍ നടന്നത്മാവിന്‍ പാതവക്കില്‍ 
ഒരു നൊമ്പരമാമെന്‍ കനവുമായി 
വിങ്ങുമാ കനവിന്‍ കനല്‍തരികള്‍ 
എരിഞ്ഞിടുന്നേന്‍ നെഞ്ചില്‍ കിടന്ന്
ഓരോ ചുവടിനും താളമായി 
എന്‍ പഴയ ചിലമ്പ് കിലുങ്ങിടുന്നു 
ആത്മാവിന്‍ പാത കടന്നപ്പുറം
ഒരു തീര്‍ഥയാത്രയില്‍ ഞാനെത്തുമെങ്കിലും 
എന്തിനായ് സ്വപ്നമെന്‍ മിഴികളില്‍ 
കണ്ണീര്‍ കണം തെളിച്ചു ? 
മായാതിരുന്നോരാ നൊമ്പരം 
പിരിയാന്‍ മടിച്ചൊരു ചിരി പൊഴിച്ചു
ശബ്ദം മുഴങ്ങിയില്ലാ വഴിയില്‍ 
ശബ്ദിക്കുവാന്‍ എന്‍  നിഴലും മടിച്ചു 
പാത കഴിയാന്‍ കാത്തു നിന്നെന്‍ 
പാതി തളര്‍ന്ന ഹൃദയമന്നും !




FRIENDS FOREVER ...



Friends till the end
we will  never apart
as long as we have -
each other in our hearts !
you can cry on my shoulders
thats why i always told
Friends till the end
Through laugher & tears
You can overcome any trouble
we share all our dreams
we will make it by any means
Our hope will come true
We may take other  path
And go seperate way
But we will meet at the end
Because we are friends
And Friends till the End  !!!!

May 31, 2011

~ പ്രണയം ~




മൗനത്തെ കൊണ്ട് പാടിപ്പിക്കുന്ന
മായാജാലമാണ്‌  പ്രണയമെന്നാരോ
പറഞ്ഞതോര്‍ത്തു ഞാന്‍ 
പ്രണയം നിലാവുപോലെ മനസ്സില്‍ 
പ്രകാശം പരത്തുമെന്നും 
മഴ പോലെ ഹൃദയം നിറയെ 
കുളിര്‍മ ചൊരിയുമെന്നും
അറിഞ്ഞു ഞാന്‍ 
പ്രണയം ശക്തിയാണ് , സത്യമാണ് 
എന്നാരോ എഴുതി പിടിപ്പിച്ചു 
എന്റെ വാക്കുകളില്‍ ഞാനും 
പ്രണയത്തെ വര്‍ണിക്കുന്നു 
പ്രണയം നോവാതെ നോവുന്ന 
മനസിന്‍ വിങ്ങലാണ്  ! 











May 7, 2011

** നിനക്കായ്‌ **

                                                              

പാതിയടഞ്ഞ നിന്റെ മിഴികള്‍ 
എന്നോട് മന്ത്രിച്ചത് 
ഇന്നലെകളുടെ നഷ്ട സംഗീതത്തെ കുറിച്ചായിരുന്നു 
പൂവും,കാറ്റും ,നിലാവും ,കിനാവും 
ഏകാതാളമായപ്പോള്‍  
നിശബ്ദതയുടെ ഇടയിലെപ്പോഴോ 
അറിയാതെ നിന്നെ ഞാനറിഞ്ഞു 
പറയാതെ പലതും പറഞ്ഞു
ഒരേ സ്വപ്നം ഒരുമിച്ചു   കണ്ടു 
നിശബ്ദ സംഗീതത്തില്‍ ഒരുമിച്ചലിഞ്ഞു 
ജീവിത യാത്രയില്‍
 കാത്തു സുക്ഷിക്കുന്നു  ഞാന്‍ 
നീ എന്നില്‍ നിറച്ച നിറങ്ങളും ,മോഹങ്ങളും 
പിന്നെ ബാക്കിയായ നമ്മുടെ സ്വപ്നങ്ങളും  !

.........................................................





April 30, 2011

*****ഓര്‍മയില്‍ ****



ഒരു പകല്‍ കൂടി തരികെനിക്ക് 
നിന്നോര്‍മകളില്‍  ചുറ്റിത്തിരിയാന്‍ 
നോവാതെ നോവാന്‍ 
ഒരു രാത്രി പോരാ നിന്നെയെഴുതുവാന്‍ 
മൊഴികളില്‍ ആകാശം 
സിരകളില്‍ സൂര്യന്‍ 
സൌഹൃടക്കുട്ടില്‍ പറയാതെ ,അറിയാതെ 
പകച്ചവര്‍ നമ്മള്‍  ! 
ചാറ്റല്‍ മഴ പെയ്യുന്നു നിലാവില്‍ 
ഏകാന്ത ചന്ദ്രന്‍ ഉഴറി നില്‍ക്കുന്നു 
മിഴികളില്‍ മൌനം ! 
ഹൃത്തില്‍ ശിശിരം ! 
ജാലകങ്ങളടയ്ക്കാതെ കാറ്റിന്റെ 
മൃതു   സ്വനം  കാതോര്‍ക്കുന്നവര്‍  നമ്മള്‍ 
ആര്‍ദ്ര ഹൃദയര്‍  !
ഒരു വാക്കു മാത്രം ചുരന്നു -
നില്‍ക്കുമീ വനസ്ഥലികളില്‍ 
മഴയായ് പൊഴിയുവാന്‍ 
കൊതിക്കുന്നവര്‍ നമ്മള്‍  !   
ഹൃദയത്തില്‍ കാര്‍മുകില്‍ 
വിരല്‍കളില്‍ ആഗ്നേയം 
മഴയുടെ ദലങ്ങളില്‍ ,
ആകാശചാരികളിലനാഥ  മൌനം 
തേടിയലഞ്ഞവര്‍ നമ്മള്‍ 
ഒരു സ്വരം കൂടി പാടു 
എനിക്കീ മൃദു പദങ്ങള്‍ മറന്നു പോകാന്‍ 
ഇനിയില്ല ശോകം 
മൃദുവായ നിശ്വാസങ്ങള്‍ മാത്രം 
പൊരുളു കാണാത്ത  
പഴയൊരു വാക്കിന്റെ 
കുളിര് തേടി അലഞ്ഞവര്‍  നമ്മള്‍ 
വെറും മൌനങ്ങള്‍ നമ്മള്‍  !

..........................................



April 28, 2011

WHO ARE YOU ?


In my dreams,through my hopes
I  see you, I hear You
But who you are?
I know not  !
In my ears , I hear that whisper
The silent sorrows of your tears !
In the darkness of the night
I have felt you guiding -
me to the light !
But what you are ?
Tell me my Heart !
I have never seen You
But  I see You  in my Dreams !
Ever night in my dreams and
Through  out  the day  I search you .
But I can't  !
Show me my Heart , Where You are ?
Through my pains ,I heared Your weeping  !
Whatever You are ?
Whereever You are ?
You are here
Even in my Heart
I can feel You Smiling !

March 4, 2011

സുഹൃത്തേ നിനക്കായ്‌




ഇല പൊഴിക്കുന്ന ശിശിരത്തിലാണ് 
നീ എന്നിലൊരു സൌഹൃദ പൂക്കണിയായത്‌ 
ഇതേ ഹിമാവസരങ്ങളിലാണ്‌
നീ എന്നിലൊരു 
കുളിര്‍ മഞ്ഞു കണമായി 
ഉഷ്മള സ്മൃതികള്‍ ഒരുക്കി അണഞ്ഞതും.


കാതങ്ങള്‍ക്കകലെ  നിന്‍ വാക്കുകളില്‍ 
സൌഹൃദം   ഉണര്‍ന്നതും
 വിരല്‍തുമ്പില്‍ നിന്നൊഴുകിയിറങ്ങുന്ന
അക്ഷരങ്ങളാല്‍
അപരിചിതര്‍ നാം പരിചിതരായതും
ഇതേ ഹിമവാസരങ്ങളിലാണ്

മൊഴികള്‍  കോര്ത്തെന്നരികില്‍ നീ
എത്താത്ത പുലര്‍വേളകള്‍
ബോധമണ്ടലത്തില്‍ ശിശിര നോവുണര്ത്തുമ്പോള്‍
മറവിയുടെ സ്ഫുരനങ്ങലെല്‍ക്കാതെ
കാത്തു സൂക്ഷിക്കുന്നു ഞാന്‍
നിന്നെയും ,നിന്റെ സൌഹൃദത്തെയും !   

അറിയുന്നുവോ നീ

...........................................       
 വിരഹത്തിന്‍  വിങ്ങല്‍ ഇന്നെന്‍
  കണ്‍ തടങ്ങളില്‍  കറുപ്പ്ഏകുന്നു
നിദ്രയെ നുകരാത്ത നിശകള് ഇന്നെന്റെ
   നുരയുന്ന തെങ്ങലാല്‍ കണ്ടമിടരുന്നു
  ശൈത്യത്തിന്‍ ശരത്തിനുമാവുന്നില്ല
ഇനിയുമെന്‍  ഇടനെഞ്ചില്‍ എരിയുന്ന
കനവിന്റെ കനല്‍ അണയ്ക്കുവാന്‍ !



          

January 27, 2011

അതിഥി



                                                        


ആതിഥ്യമരുളിയ പുലരിയില്‍
അന്ന് നീ എന്‍ ഹൃദയത്തിന്‍ അതിഥിയായി
എന്‍ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി
എന്‍ പ്രിയ തോഴനായി
പ്രണയാര്‍ദ്ര നിമിഷങ്ങളില്‍
എന്‍ കണ്‍കളില്‍ കവിതകളെഴുതി നീ
എന്‍ പ്രിയ തോഴനായി
നീ നീര്‍ത്തുന്ന തണലില്‍
തലചായ്ചുറങ്ങാന്‍ കൊതിക്കുന്നു ഞാന്‍
നിന്‍ പ്രിയ തോഴിയായി .....


 

പുലരിയില്‍ .....




പുലര്‍കാലത്തിന്‍ അരുണിമയില്‍
ഇന്ന് നിന്‍ മുഖം തേടവേ
   പുഞ്ചിരിയാല്‍ എന്നെ നീ തഴുകവേ
  ഞാനൊരു മഞ്ഞുതുള്ളിയായ്
നിന്‍ സ്നേഹ സ്പര്‍ശത്തില്‍ അലിയാം
മഴ തോര്ന്നോരീ പുലരിയില്‍
കൊക്കുരുമ്മി ഇണക്കിളികളാവാം
               സ്വപ്നത്തിന്‍ നീലിമയില്‍   ഒന്നിച്ചലിയാന്‍  ...

January 21, 2011

LONELINESS






Out through those window panes
Bearing deep all my pains .
  I stalked about the silence of gloom
                                         A brooding silence ,that never bloomed                                                         
Fierce gusts of wind had died
Ominous sky, but gently cried
Gently blowed,the cooling breeze
Reaching me,not with peace
Murmering blindly in my ears
Melancholy heared all these years
The cooling breeze ,the drops of rain
I know surely are in vain
Out through those window panes
   Bearing deep all my pains
            I watched me night out of sight
And more the rose with his light
Deep from the hush of stillness
I watched him with a dullness
Painting the sky ,in crimson red
making bright ,for grand  buds
Lonely i stand dumb and dead
My silence can only answer
No light of splendor .
no light of hope
Can ever shine deep inside
In the shadows of my loneliness ....

December 16, 2010

ഓര്‍മയില്‍ ....




കോടമഞ്ഞു ഉറങ്ങുന്ന താഴ്വരയിലെ
തണുത്ത സന്ധ്യപോലെ എന്‍ ഹൃദയത്തില്‍
നീ വന്നപ്പോഴും ,
ഹൃദയ തന്ത്രികള്‍ മീടിയ സ്നേഹ ഗാനത്തില്‍
നാം അലിഞ്ഞു ചേരുന്നത്
അറിയാതെ ഞാന്‍ അറിഞ്ഞു .
പാതിരാ കാറ്റിന്റെ പല്ലവികേട്ട് കിടക്കുമ്പോള്‍
നിശാഗന്ധി പോലെ നീ എന്‍ കിനാവുകളില്‍
വിരിയുന്നതും ഞാന്‍ അറിഞ്ഞു .



November 6, 2010

വിരഹം

                       വിരഹം പൊഴിയും നിലാവില്‍
                       നിന്നെ തേടി ഞാന്‍ അലയവേ
                       കണ്ണുനീര്‍ തുള്ളികള്‍ മഴവില്ല് തീര്‍ക്കുമെന്‍
                       മിഴിയിണകളില്‍  ഒളിച്ചിരിക്കുന്നുവോ നീ !          

October 13, 2010

**WITH YOU .....




THANKS FOR BEING YOU .. MY DEAR
 AS THE DAYS GO THROUGH
 BEAUTIFUL, SO BEAUTIFUL YOU ARE
NOT AN APPRECIATION I GIVE YOU
FOR THE THINGS THAT YOU DO
KNOW IT FROM THE HEART
YOU GIVE YOURSELF FREELY
WITH SUCH A LOVE& CARE
YOU KNOW DEEPLY ME -
REWARDS OF LOVE
 THAT TOO IS A SPECIAL TALENT
A TALENT THAT MAKES ME FEEL AT HOME.
YOUR LOVE,OPENS MY WAY
AND BRING ME CLOSE TO YOU
MY LOVE& DEVOTION TO YOU
GROW DEEPER
I CAN SAY WITHOUT DOUBT
THAT I LOVE YOU
THERE IS SOMETHING SPECIAL
THAN I ENJOY BEING AROUND YOU
AN UNDEFINED QUALITY  IS
ALWAYS THERE IN YOU
HAPPINESS & SORROW TAKE TURNS
JUST AS WINTER FOLLOWS  AUTUMN
AND TURNS TO SPRING
ONCE THERE IS A THING -
THAT DOESNOT CHANGE
AND THAT IS
" YOU ARE MY  BELOVED".

October 12, 2010

FOR MY FRIENDS






As I sit alone
With the warm sun on my back
I realise something’s missing
A part of me which lacks.
I feel is restlessness
A part of me is dead.
I know now what it is.
Now I realise what is wrong.
It’s the feeling,
they call solitude,
All my friends are gone.
Of course I know,
That as we grow,
We have to make our way,
We all must plot a different course,
To go by everyday.
I always thought my friendships,
Would be round,
Just like the moon
But you see,
I am not ready,
For it all to end so soon.
I miss their happy laughter,
Floating on the wind.
I miss the many secrets,
That circulate within.
The only way to keep,
Our friendships woven tight,
Is to keep in contact always,
And then we’ll be alright!

സൌഹൃദത്തിന്റെ ഓര്‍മയ്ക്ക്..


കാലങ്ങള്‍ പോയ്‌ മറഞ്ഞാലും..
മായാതെ എന്നുമീ സൗഹൃദം.
ദൂരങ്ങള്‍  താണ്ടിയെന്നലും
മായാതെ എന്നുമീ സൗഹൃദം.
എന്നുള്ളിലെ..കണ്‍കളില്‍...
തെളിയും ആ നിഴല്‍..
എന്നും മനസ്സില്‍ പോയ നല്ല കാലം...

പ്രണയം



ഇരുളില്‍ പൂ വിരിഞ്ഞത്
നിമിഷങ്ങള്‍ക്ക് ഇടയിലെ ഏതു -
മാത്രയില്‍ ആണെന്ന് നിനക്ക്
അറിയുമെങ്കില്‍ ,
പൂവിന്റ്റെ സുഗന്ധം
ഇതളുകള്‍ക്കിടയിലെ 
ഏതു തുടിപ്പില്‍ നിന്നാണെന്ന് 
നിനക്ക് അറിയുമെങ്കില്‍ 
അവിടെയാണ് എനിക്ക് 
നിന്നോടുള്ള പ്രണയം  മിടിക്കുന്നത്‌....
HAVE A NICE DAY HAVE A NICE DAY

Web Builder