HAPPY NEW YEAR TO ALL

July 30, 2011

ഏകാന്തത





ഒറ്റയ്ക്കിരിപ്പിന്‍ യോഗം 
ഒരു പഞ്ഞിതരി തന്‍ പൊങ്ങിപ്പറക്കല്‍
ഒരില്ലാതാകല്‍ ! 
തോല്‍  കിടക്കും മണല്‍ പരപ്പിലെന്നപോല്‍ 
നീങ്ങാനും വയ്യ ,നില്‍ക്കാനും 
തുടിക്കുന്നു പ്രാണന്‍ എന്തിനായി ?
ചൂണ്ടു വിരലുകള്‍ , ചുളു നെറ്റികള്‍ 
ചിരി വായകള്‍ എന്റെ നേര്‍ക്ക്‌ 
മുഖ പേശികളിലെ  വെറുപ്പുമിറുക്കവും
പുറപ്പെടാത്ത വാക്കുകളും എന്റെ നേര്‍ക്ക്‌ 
തോടിനുള്ളില്‍ വലിയാന്‍ 
ആഴിയില്‍ ആഴുവാന്‍ വയ്യാതെ 
നില്‍ക്കേണ്ടി വരുന്നു . ഹോ !
തിരിഞ്ഞോടുന്നു പിന്നെ 
നാടും ,നഗരവും കടന്നു 
മഞ്ഞു  മാമലയെ നോക്കി 
വെള്ളി മേഘങ്ങളേ നോക്കി 
ഏകാന്തതയില്‍ അലിയുമ്പോള്‍ 
കേള്‍ക്കുന്നു കാലന്റെ  കാലൊച്ച  !!! 

........................................

No comments:

Post a Comment

HAVE A NICE DAY HAVE A NICE DAY

Web Builder