HAPPY NEW YEAR TO ALL

August 6, 2011

തനിച്ച്



ഞാന്‍ നിന്നെയും കാത്തു
ഈ കിളിവാതിലിനരികെ നിശബ്ദയാവുന്നു
വിരഹത്തിന്‍ ഈരടികളുമായ്
 ഒരു കിളി പെണ്ണ് പറന്നകലുമ്പോള്‍
ഞാന്‍ ഓര്‍ക്കുന്നു നീ ഇന്നും തനിച്ച്
എന്റെ നെറ്റിയില്‍ ഋതു - 
സന്ധ്യയുടെ  കുങ്കുമ പൊട്ടലിയുന്നു
നമ്മുടെ മൌനസംഗീതത്തിലെപ്പോഴും 
വിരഹത്തിന്‍ തിരയടി 
ഈ രാവില്‍ നിന്റെ സൌരഭ്യം 
മഴയായ് ഊര്‍ന്നു വീഴുമ്പോള്‍ 
ഞാന്‍ അറിയുന്നു നീ ഇന്നും തനിച്ച് 
ഈ രാവു നമ്മുടെ സ്വപ്നങ്ങള്‍ക്ക് 
പൊന്‍ തൂവാല തുന്നട്ടെ 
സ്വപ്നങ്ങള്‍ക്ക്  മഴയുടെ വായ്താരി
എന്റെ ഓര്‍മയുടെ മുകുളങ്ങളില്‍ 
നിന്റെ ഹൃദയത്തിന്‍ തുടിപ്പുയരുമ്പോള്‍ 
ഞാനറിയുന്നു നീ ഇന്നും തനിച്ച്




  

No comments:

Post a Comment

HAVE A NICE DAY HAVE A NICE DAY

Web Builder