HAPPY NEW YEAR TO ALL

April 30, 2011

*****ഓര്‍മയില്‍ ****



ഒരു പകല്‍ കൂടി തരികെനിക്ക് 
നിന്നോര്‍മകളില്‍  ചുറ്റിത്തിരിയാന്‍ 
നോവാതെ നോവാന്‍ 
ഒരു രാത്രി പോരാ നിന്നെയെഴുതുവാന്‍ 
മൊഴികളില്‍ ആകാശം 
സിരകളില്‍ സൂര്യന്‍ 
സൌഹൃടക്കുട്ടില്‍ പറയാതെ ,അറിയാതെ 
പകച്ചവര്‍ നമ്മള്‍  ! 
ചാറ്റല്‍ മഴ പെയ്യുന്നു നിലാവില്‍ 
ഏകാന്ത ചന്ദ്രന്‍ ഉഴറി നില്‍ക്കുന്നു 
മിഴികളില്‍ മൌനം ! 
ഹൃത്തില്‍ ശിശിരം ! 
ജാലകങ്ങളടയ്ക്കാതെ കാറ്റിന്റെ 
മൃതു   സ്വനം  കാതോര്‍ക്കുന്നവര്‍  നമ്മള്‍ 
ആര്‍ദ്ര ഹൃദയര്‍  !
ഒരു വാക്കു മാത്രം ചുരന്നു -
നില്‍ക്കുമീ വനസ്ഥലികളില്‍ 
മഴയായ് പൊഴിയുവാന്‍ 
കൊതിക്കുന്നവര്‍ നമ്മള്‍  !   
ഹൃദയത്തില്‍ കാര്‍മുകില്‍ 
വിരല്‍കളില്‍ ആഗ്നേയം 
മഴയുടെ ദലങ്ങളില്‍ ,
ആകാശചാരികളിലനാഥ  മൌനം 
തേടിയലഞ്ഞവര്‍ നമ്മള്‍ 
ഒരു സ്വരം കൂടി പാടു 
എനിക്കീ മൃദു പദങ്ങള്‍ മറന്നു പോകാന്‍ 
ഇനിയില്ല ശോകം 
മൃദുവായ നിശ്വാസങ്ങള്‍ മാത്രം 
പൊരുളു കാണാത്ത  
പഴയൊരു വാക്കിന്റെ 
കുളിര് തേടി അലഞ്ഞവര്‍  നമ്മള്‍ 
വെറും മൌനങ്ങള്‍ നമ്മള്‍  !

..........................................



3 comments:

  1. ഓര്‍മിക്കാനും ,ഓര്‍മിക്കപ്പെടാനും ഒരു നല്ല സൗഹൃദം
    വേദനകളില്‍ സ്നേഹത്തിന്റെ കുളിരേകാന്‍ ഒരു സുഹൃത്ത്‌

    ReplyDelete
  2. love in friendship never ends

    ReplyDelete
  3. friend... a person you love to be with...good dear improving alot..its just marvelous.

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder