HAPPY NEW YEAR TO ALL

January 6, 2012

ഗ്രാമം ..




കേദാര ഭൂവിലുറയ്ക്കാത്ത  ചുവടുമായ്
ചാഞ്ചാടിയാടുന്ന  തൈത്തെന്നലെ
നിന്നിലാടുന്ന കല്പവൃക്ഷങ്ങള്‍ തന്‍
ഇളനീര്‍ കുടത്തിലെ മാധുര്യമേറുമാ തേന്‍തുള്ളി
എന്നിലങ്ങുറിടുമ്പോള്‍   എന്റെ ഗ്രാമമെന്‍
സ്വപ്ന സാമ്രാജ്യമാകും !
പുഴയും , പുഴ തന്‍ അലയൊലിയും
വിശുദ്ധ പ്രണയത്തിന്‍ സാക്ഷിയായ്  
തീര്‍ന്നിടുമ്പോള്‍
ഇളം കാറ്റില്‍ അലിയുന്ന രാഗങ്ങളും
ഓര്‍മിപ്പിക്കുന്നതെന്റെ ബാല്യ കാലത്തെ !

No comments:

Post a Comment

HAVE A NICE DAY HAVE A NICE DAY

Web Builder