HAPPY NEW YEAR TO ALL

May 31, 2011

~ പ്രണയം ~




മൗനത്തെ കൊണ്ട് പാടിപ്പിക്കുന്ന
മായാജാലമാണ്‌  പ്രണയമെന്നാരോ
പറഞ്ഞതോര്‍ത്തു ഞാന്‍ 
പ്രണയം നിലാവുപോലെ മനസ്സില്‍ 
പ്രകാശം പരത്തുമെന്നും 
മഴ പോലെ ഹൃദയം നിറയെ 
കുളിര്‍മ ചൊരിയുമെന്നും
അറിഞ്ഞു ഞാന്‍ 
പ്രണയം ശക്തിയാണ് , സത്യമാണ് 
എന്നാരോ എഴുതി പിടിപ്പിച്ചു 
എന്റെ വാക്കുകളില്‍ ഞാനും 
പ്രണയത്തെ വര്‍ണിക്കുന്നു 
പ്രണയം നോവാതെ നോവുന്ന 
മനസിന്‍ വിങ്ങലാണ്  ! 











2 comments:

  1. PRANAYAM MANASINTE MRIDHU VIKARAMANU ...

    ReplyDelete
  2. ഹായി ഭവി ...
    കവിത നന്നായിരിക്കുന്നു ...
    പ്രണയം നോവാണ്....അത് സത്യമാണ് .. സുഖമുള്ള നോവ്‌ ... അതല്ലേ സര്‍വ ചരാചരങ്ങളും പ്രണയിക്കാന്‍ ഇഷ്ടപെടുന്നത് ...
    ഇതെന്റെ കവിതയിലെക്കുള്ള ലിങ്ക് ആണ് .... മൌനത്തിന്റെ മായാജാലം ഞാനും കടമെടുത്തിട്ടുണ്ട് ...
    http://www.pancharalokam.co.cc/2009/01/blog-post_6716.html

    ReplyDelete

HAVE A NICE DAY HAVE A NICE DAY

Web Builder